Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Flag

Thiruvananthapuram

ദേ​ശീ​യ​പ​താ​ക​യോ​ട് അ​വ​ഹേ​ള​നം; പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ നീ​ക്കം ചെ​യ്തു

പേ​രൂ​ര്‍​ക്ക​ട: ദേ​ശീ​യ​പ​താ​ക​യോ​ട് അ​വ​ഹേ​ള​നം ന​ട​ത്തി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഒ​ടു​വി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ട് പ​താ​ക അ​ഴി​ച്ച് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

കു​ട​പ്പ​ന​ക്കു​ന്ന് ഇ​ര​പ്പു​കു​ഴി​യി​ല്‍ പാ​ത​യോ​ര​ത്താ​ണ് ദേ​ശീ​യ​പ​താ​ക​യെ അ​പ​മാ​നി​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ഥാ​നാ​ര്‍​ഥി യു​ടെ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് ദേ​ശീ​യ​പ​താ​ക​ക​ള്‍ അ​വി​ട​വി​ടെ​യാ​യി സ്ഥാ​പി​ച്ച​ത്.

എ​ന്നാ​ല്‍ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യാ​യി​ട്ടും ദേ​ശീ​യ​പ​താ​ക അ​ഴി​ച്ചു​മാ​റ്റി​യി​രു​ന്നി​ല്ല. മ​ഴ​യും വെ​യി​ലു​മേ​റ്റ് പ​താ​ക​ക​ള്‍ കി​ട​ന്ന​തോ​ടെ ദേ​ശ​സ്‌​നേ​ഹി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രംഗത്തെ ത്തു കയായിരുന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​താ​ക​ക​ള്‍ അ​ഴി​ച്ചു​മാ​റ്റി വി​വാ​ദം ഒ​ഴി​വാ​ക്കി​യ​ത്. പ്ര​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​തൃ​ത്വം കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ടാ​ത്ത​താ​ണ് അ​ണി​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ​താ​ക​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് നീ​ക്കം ചെ​യ്യാ​ത്ത​തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

Latest News

Corehub Up